kavadi

ചിറക്കടവ് : മഹാദേവക്ഷേത്രത്തിൽ അഷ്ടമി ഉത്സവത്തിന്റെ ഭാഗമായി കാവടിയാട്ടം ഇന്ന് നടക്കും. തെക്കേത്തുകവല താന്നുവേലിൽ ധർമ്മശാസ്താക്ഷേത്രം, പൊൻകുന്നം പുതിയകാവ്, ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് രാവിലെ 9.30 ന് ഘോഷയാത്രകൾ പുറപ്പെടും. 12 ന് ചിറക്കടവ് മഹാദേവക്ഷേത്രത്തിന്റെ കിഴക്കേനടയിൽ കാവടിസംഗമം. 12.30 ന് പ്രസാദമൂട്ട്, വൈകിട്ട് 6.30 ന് അഷ്ടമിവിളക്ക്. ഇന്നലെ കാവടിക്കാർ പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രം, ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രം എന്നിവിടങ്ങളിലേക്ക് ദർശനഘോഷയാത്ര നടത്തി.