മാന്നാനം : എസ്.എൻ.ഡി.പി യോഗം വനിതാ സംഘം 101-ാം നമ്പർ മാങ്ങാനം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ശ്രീനാരായണ ധർമ്മം എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയുള്ള സത്സംഗത്തിന്റെ സമാപന സമ്മേളനം നാളെ നടക്കും.

വനിതാസംഘം യൂണിയൻ സെക്രട്ടറി സുഷമ മോനപ്പൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഇന്ദിരാ രാജപ്പൻ അദ്ധ്യക്ഷത വഹിക്കും. പ്രാർത്ഥന മന്ദിരം ഹാളിൽ നടക്കുന്ന ചടങ്ങിൽ യജ്ഞസമർപ്പണവും മഹാഗുരു പൂജയും ശിവഗിരിമഠത്തിലെ സ്വാമി അസംഗാന്ദഗിരി യുടെ നേതൃത്വത്തിൽ നടക്കും. യൂണിയൻ കൗൺസിലർ സൗമ്യ സലിൽ, യൂണിറ്റ് പ്രസിഡന്റ് വാസിനി സുഭാഷ് ,സെക്രട്ടറി ഷൈനി സുരേന്ദ്രൻ, ശാഖാ പ്രസിഡന്റ് എം.ബി. അനീഷ്, സെക്രട്ടറി സലിൽ കല്ലുപുരയ്ക്കൽ എന്നിവർ പങ്കെടുക്കും.