കോട്ടയം: പട്ടികവിഭാഗങ്ങളുടെ സംവരണം അട്ടിമറിക്കുന്ന നീക്കവുമായി കേന്ദ്ര,സംസ്ഥാന സർക്കാരുകൾ നീങ്ങുന്നത് ഭരണഘടനാ വിരുദ്ധവും പട്ടികവിഭാഗങ്ങളോടുള്ള അവഗണനയാണെന്ന് അഖില കേരള ചേരമർ ഹിന്ദു മഹാസഭ സംസ്ഥാന കമ്മിറ്റി. സംവരണ വിഭാഗങ്ങളുടെ ഉയർച്ചയും താഴ്ചയും അറിയുന്നതിന് ജാതിസെൻസസ് നടപ്പാക്കണമെന്ന് എ.കെ.സി.എച്ച്.എം.എസ് ആവശ്യപ്പെട്ടു. സുപ്രീം കോടതിയുടെ സംവരണ വിരുദ്ധവിധിക്കെതിരേ പ്രതിഷേധിക്കുന്ന ദലിത് ആദിവാസി സഖ്യത്തിനൊപ്പം ചേരാൻ സംസ്ഥാന കൗൺസിൽ തീരുമാനിച്ചു. മനുഷ്യാവകാശ ദിനത്തിൽ ഡിസംബർ 10ന് സെക്രട്ടറിയേറ്റ് മുതൽ രാജ്ഭവൻ വരെ പ്രതിഷേധസാഗരം സംഘടിപ്പിക്കും.
സംസ്ഥാന പ്രസിഡന്റ് എം.കെ അപ്പുക്കുട്ടൻ, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.കല്ലറ പ്രശാന്ത്, പി.ജി അശോക്കുമാർ, സാബു പതിക്കൽ, ഒ.കെ സാബു, ലത സുരേന്ദ്രൻ, രാജേഷ് കല്ലുപ്പാറ, ശ്രീജ സുമേഷ്, മധുലാൽ മുട്ടം, സോണി കാരാപ്പുഴ, അജയൻ പേരൂർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.