കിടങ്ങൂർ: കിടങ്ങൂർ ചെക്ക് ഡാം റോഡ് ശ്രീ സത്യസായി സേവാ സമിതിയുടെ നേതൃത്വത്തിൽ സത്യസായി ബാബയുടെ 99ാമത് ജയന്തി ആഘോഷം ഇന്ന് സമിതി മന്ദിരത്തിൽ നടക്കും. രാവിലെ 5.20 ന് സുപ്രഭാതം, 6.30 ന് ശ്രീസത്യസായി ഭാഗവതപാരായണം, 7.30 ന് വേദ പാരായണം, 8.30 ന് സഹസ്രനാമാർച്ചന, 10 ന് തിരുവാതിരകളി, 11 ന് ആദ്ധ്യാത്മിക പ്രഭാഷണം, ഉച്ചയ്ക്ക് 12.30 ന് നാരായണസേവ, 2 ന് സത്സംഗം, 2.30 ന് ഭജന, 4 ന് മംഗളാരതി.