കോട്ടയം: കോട്ടയം വെസ്റ്റ് കലോത്സവത്തിൽ കിളിരൂർ എസ്.എൻ.ഡി.പി എച്ച്.എസ്.എസിന് അഭിമാനകരമായ നേട്ടം. ഹൈസ്‌കൂൾ വിഭാഗത്തിൽ കവിതാ രചന (ഇംഗ്ലീഷ്), കഥാരചന (മലയാളം), ഉപന്യാസം (ഇംഗ്ലീഷ്), മൃദംഗം, ഗ്രൂപ്പ് ഡാൻസ്, ദഫ്‌ മുട്ട്, യു.പി വിഭാഗം ഒപ്പന എന്നിവയിൽ ഫസ്റ്റ് എ ഗ്രേഡ് ഉൾപ്പെടെ പങ്കെടുത്ത മത്സരങ്ങളിൽ എല്ലാം സമ്മാനങ്ങൾ നേടി. എൽ.പി അറബി കലോത്സവത്തിൽ തുടർച്ചയായി മൂന്നാമതും ഫസ്റ്റ് ഓവറോളും യു.പി വിഭാഗത്തിൽ മൂന്നാമത് ഓവറോളും, ഹൈസ്‌കൂൾ വിഭാഗത്തിൽ നാലാം സ്ഥാനവും നേടാനായി. അഭിനന്ദനാർഹമായ വിജയം കൈവരിച്ച കുട്ടികളെ അദ്ധ്യാപകരും പി.ടി.എയും ചേർന്ന് ആദരിച്ചു.