കോ​ട്ട​യം​:​ ​ഇരുപത്തഞ്ചാം​ ​വ​യ​സി​ൽ​ ​ഇടത്തേക്കണ്ണി​ന്റെ​ ​കാ​ഴ്ച​ ​ന​ഷ്ട​പ്പെ​ട്ട​ ​അ​മ്പ​തു​കാ​ര​ൻ​ ​ബൈ​ക്കി​ൽ​ ​ഉ​ല​കം​ ​ചു​റ്റി​ ​ശ്ര​ദ്ധേ​യ​നാ​വു​ന്നു.​ ​കോ​ട്ട​യം​ ​ചു​ങ്കം​ ​സ്വ​ദേ​ശി​ ​അ​നീ​ഷ് ​കെ.​ ​കു​ര്യ​നാ​ണ് ​ഹോ​ണ്ട​ ​ഹൈ​നെ​സ് ​ബൈ​ക്കി​ൽ​ ​നാ​ട് ​ചു​റ്റു​ന്ന​ത്.​ ​ല​ഡാ​ക്കും​ ​കാ​ശ്മീ​രു​മൊ​ക്കെ​ ​ക​ൺ​കു​ളി​ർ​‌​ക്കെ​ ​ക​ണ്ടു​ ​ക​ഴി​ഞ്ഞു.
നാ​ല് ​രാ​ജ്യ​ങ്ങ​ളി​ലെ​ ​ലൈ​സ​ൻ​സ് ​പ​ക്ക​ലു​ള്ള​ ​അ​നീ​ഷി​ന്റെ​ ​അ​ടു​ത്ത​ ​യാ​ത്ര​ ​ഇ​ന്ത്യ​യു​ടെ​ ​വ​ട​ക്ക് ​കി​ഴ​ക്ക​ൻ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​ണ്.​ ​അ​തി​നു​ള്ള​ ​ത​യ്യാ​റെ​ടു​പ്പി​ലാ​ണ്.​ ​ചി​ങ്ങ​വ​നം​ ​ഐ​പ്പ് ​കു​ര്യ​ന്റെ​യും,​ ​ആ​നി​ ​കു​ര്യ​ന്റെ​യും​ ​മ​ക​നാ​ണ്.
18ാം​ ​വ​യ​സി​ൽ​ ​അ​പ്പാ​പ്പ​ന്റെ​ ​ബു​ള്ള​റ്റ് ​ബൈ​ക്കി​ൽ​ ​ബം​ഗ​ളൂ​രു,​ ​ചെ​ന്നൈ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​യി​രു​ന്നു​ ​ആ​ദ്യ​ ​യാ​ത്ര.​ ​പി​താ​വ് ​പു​തി​യ​ ​ബൈ​ക്ക് ​വാ​ങ്ങി​യ​ ​ശേ​ഷം​ ​അ​തി​ലാ​യി​ ​യാ​ത്ര​ക​ൾ.​ജോ​ലി​ ​സം​ബ​ന്ധ​മാ​യി​ ​വി​ദേ​ശ​ത്തേ​ക്ക് ​പോ​യ​തോ​ടെ​ ​യാ​ത്ര​ക​ൾ​ക്ക് ​താ​ത്കാ​ലി​ക​ ​വി​രാ​മം.​ 2020​ൽ​ ​വി​ദേ​ശ​ത്ത് ​നി​ന്നു​ ​നാ​ട്ടി​ലേ​ത്തി​ ​യാ​ത്ര​ ​പ്ലാ​ൻ​ ​ചെ​യ്‌​തെ​ങ്കി​ലും​ ​ടെ​റ​സി​ൽ​ ​നി​ന്നു​ ​വീ​ണ് ​പ​രി​ക്കേ​റ്റ​തി​നെ​ ​തു​ട​ർ​ന്ന് ​മാ​റ്റി​വ​ച്ചു.

78 ദിവസം,14,128 കിലോമീറ്റർ
2023 ഓഗസ്റ്റ് 17നാണ് അനീഷ് കോട്ടയത്ത് നിന്ന് കാശ്മീർ- ലഡാക്ക് യാത്ര ആരംഭിച്ചത്. ഇന്ത്യയുടെ പകുതി ഭാഗം കാണുകയായിരുന്നു ലക്ഷ്യം. 78 ദിവസം നീണ്ട തനിച്ചുള്ള യാത്രയിൽ 10 സംസ്ഥാനങ്ങളും, 5 കേന്ദ്ര ഭരണ പ്രദേശങ്ങളും പിന്നിട്ടു.14,128 കിലോമീറ്റർ സഞ്ചരിച്ച് ലഡാക്ക് വഴി ജമ്മുകാശ്മീരിൽ എത്തി. നവംബർ മൂന്നിന് തിരിച്ചെത്തി. സിംല, മിലിറ്ററി ചെക്ക്പോസ്റ്റ്, മണാലി മുതൽ കാസാ വരെയുള്ള 98 കിലോമീറ്റർ ഓഫ് റോഡ്, കിലോംഗിൽ നിന്നു കാരുവരെ പെട്രോൾ പമ്പ് ഇല്ലാത്തിടങ്ങൾ. യൂണിവേഴ്‌സൽ റെക്കാഡ് ബുക്കിന്റെ ഗ്ലോബൽ അവാർഡ് ലഭിച്ചിട്ടുണ്ട്.