കോട്ടയം: എസ്.എൻ.ഡി.പി യോഗം യൂത്ത്‌മൂവ്‌മെന്റ് യൂണിയൻ സമിതിയുടെ കീഴിലുള്ള യൂണിറ്റ് തല ഭാരവാഹി കോൺഫറൻസ് ഇന്ന് രാവിലെ 10ന് കോൺഫറൻസ് യൂണിയൻ ഹാളിൽ അഡ്മിനിസ്ട്രേറ്റിവ് കൺവീനർ സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്യും. യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് ലിനിഷ് ടി. ആക്കളം അദ്ധ്യക്ഷത വഹിക്കും. ജോയിന്റ് കൺവീനർ വി.ശശികുമാർ യുവജന സന്ദേശം നൽകും. യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി എം.എസ് സുമോദ് സ്വാഗതവും വൈസ് പ്രസിഡന്റ് സനോജ് ജോനകം വിരുതിൽ നന്ദിയും പറയും.