accnt

മുണ്ടക്കയം: കണ്ണിമല ഇറക്കത്തിൽ പച്ചക്കറിയുമായി വന്ന ലോറി മറിഞ്ഞ് ഡ്രൈവർക്കും ക്ലീനർക്കുമാണ് പരിക്കേറ്റത്.വെള്ളിയാഴ്ച രാത്രി 10 മണിക്ക് ആയിരുന്നു അപകടം. കട്ടപ്പനയിൽ നിന്നും എരുമേലിയിലേക്ക് പച്ചക്കറിയും കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ എരുമേലി സർക്കാർ ആശുപത്രി പ്രവേശിപ്പിച്ചു. ശബരിമല തീർത്ഥാടന കാലത്തും, അപകടങ്ങൾക്ക് പേരുകേട്ട വളമാണ് കണ്ണിമല വളവ്. എല്ലാ ശബരിമല സീസണിലും നിരവധി അപകടങ്ങളാണ് ഇവിടെ നടക്കുന്നത്. പോലീസിന്റെ സേവനമുണ്ടെങ്കിലും ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് സീസൺ കാലങ്ങളിൽ ഇവിടെ ഉണ്ടാകുന്നത്.