ചെങ്ങളം വടക്ക്: എസ്.എൻ.ഡി.പി യോഗം 267ാം നമ്പർ ചെങ്ങളം വടക്ക് ശാഖയിൽ യൂത്തമൂവ്‌മെന്റിന്റെ നേതൃത്വത്തിലുള്ള ഒൻപതാമത് ശ്രീനാരായണ കൺവൻഷൻ ഇന്ന് സമാപിക്കും. വൈകുന്നേരം 6ന് സമാപന സമ്മേളനം യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി എം.എസ് സുമോദ് ഉദ്ഘാടനം ചെയ്യും. യൂത്ത്മൂവ്‌മെന്റ് യൂണിറ്റ് പ്രസിഡന്റ് ഷാനോ ശശിധർ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.റ്റി മൻമഥൻ മുഖ്യപ്രഭാഷണം നടത്തും. ഉഷാകുമാരി, അദ്വൈത് സതീഷ് അട്ടിച്ചിറ ആശംസ പറയും. യൂത്ത്മൂവ്‌മെന്റ് യൂണിറ്റ് സെക്രട്ടറി അശ്വിൻ പ്രതാപൻ സ്വാഗതവും യൂത്ത്മൂവ്‌മെന്റ് യൂണിറ്റ് കമ്മിറ്റി അംഗം നന്ദഗോപൻ നന്ദിയും പറയും.