
അയ്മനം: നാഷണൽ ആയുഷ് മിഷൻ - ഹോമിയോപതി വകുപ്പിന്റെ കീഴിൽ സാമൂഹിക ഐക്യദാർഢ്യം പക്ഷാചാരണം 2024 എന്ന കേരള സർക്കാരിന്റെ നയം മുൻനിർത്തി ഏകദിന മെഡിക്കൽ ക്യാമ്പ്, ഏറ്റുമാനൂർ ബ്ലോക്കിന്റെ കീഴിൽ, അയ്മനം പഞ്ചായത്ത് പതിനാലാം വാർഡിലെ തുമ്പലശേരി എസ്.ടി കോളനിയിൽ നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം അധ്യക്ഷത വഹിച്ച ചടങ്ങിൽ അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മിനി മനോജ് സ്വാഗതം ആശംസിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മേറീൻ വർഗീസ് ക്യാമ്പിന് നേതൃത്വം നൽകി.