പാലാ: സെന്റ് തോമസ് കോളേജ് ഓട്ടോണമസിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സ്റ്റാറ്റിസ്റ്റിക്സ്, ബയോസ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദധാരികൾക്കായി അഖിലകേരള ക്യാമ്പസ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിച്ചു. പ്രമുഖ അമേരിക്കൻ ക്ലിനിക്കൽ റിസേർച്ച് സ്ഥാപനമായ കാറ്റലിസ്റ്റിന്റെ ഇന്ത്യൻ ഓഫീസുകളിലേക്ക് സ്റ്റാറ്റിസ്റ്റിക്കൽ പ്രോഗ്രാമർ തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടന്നത്. കോളേജിലെ സെന്റർ ഫോർ ഹ്യൂമൻ റിസോഴ്സ് ഡവലപ്‌മെന്റ് നേതൃത്വം നൽകിയ ക്യാമ്പസ് പ്ലേസ്‌മെന്റ് ഡ്രൈവ് പ്രിൻസിപ്പൽ ഡോ.സിബി ജയിംസ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നായി ഇരുനൂറിൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു.