
ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി
പുതുപ്പള്ളി : വർഗീയ ശക്തികളുടെ വോട്ട് വാങ്ങിയല്ല ജയിച്ചതെന്നും എതിരാളികൾ തോൽവി അംഗീകരിക്കണമെന്നും പാലക്കാട് നിയുക്ത എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടിയുടെ കല്ലറ വൈകാരിക അടുപ്പമുള്ളയിടമാണ്. പാലക്കാട്ടേത് ജനങ്ങളുടെ വിജയമാണ്. എസ്.ഡി.പി.ഐയെ ശക്തമായി എന്നും എതിർത്തിട്ടുള്ളത് ലീഗാണ്. ലീഗിന്റെ മറവിൽ എസ്.ഡി.പി.ഐ പ്രവർത്തിക്കുമെന്ന് കരുതുന്നില്ല. പാലക്കാട്ടെ ജനങ്ങളെ വർഗീയത പറഞ്ഞു പരിഹസിക്കരുത്. സരിന് അന്നും ഇന്നും മറുപടി പറയുന്നില്ല. 2025 ൽ പാലക്കാട് നഗരസഭ തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. ചാണ്ടി ഉമ്മൻ സ്ഥലത്ത് ഇല്ലായിരുന്നു. കോൺഗ്രസ് പ്രവർത്തകർ വൻവരവേൽപ്പാണ് രാഹുലിന് പുതുപ്പള്ളിയിൽ നൽകിയത്.