
ചങ്ങനാശേരി: വയനാട്, പാലക്കാട് ഉപതിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും സമ്മേളനവും നടത്തി. ഡി.സി.സി നിർവാഹകസമിതി അംഗം ആന്റണി കുന്നുംപുറം ഉദ്ഘാടനം ചെയ്തു. വെസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് ബാബു കോയിപ്പുറം അദ്ധ്യക്ഷത വഹിച്ചു. ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് കെ.എ ജോസഫ്, എൻ. ജി. ഒ.അസോസിയേഷൻ ജില്ല പ്രസിഡന്റ് സതീഷ് ജോർജ്, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ പി.എൻ നൗഷാദ്, തോമസ് അക്കര, ബാബു കുരീത്രാ, സിയാദ് അബ്ദുൽറഹ്മാൻ മോട്ടി മുല്ലശ്ശേരി എന്നിവർ പങ്കെടുത്തു.