sandhrshnmm

ചങ്ങനാശേരി : വേലിയേറ്റത്തെ തുടർന്ന് മടവീണ വെളിയനാട് കൃഷിഭവൻ പരിധിയിലെ കരിമീൻതടം പാടശേഖരവും, രാമങ്കരി കൃഷിഭവൻ പരിധിയിലെ പറക്കുടി പാടശേഖരവും നെൽകർഷക സംരക്ഷണ സമിതിസംസ്ഥാന ഭാരവാഹികൾ സന്ദർശിച്ചു. അടിയന്തരമായി മടക്കുത്തി കൃഷി ഇറക്കുന്നതിന് സഹായം കർഷകർക്ക് ലഭ്യമാക്കണമെന്ന് സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന രക്ഷാധികാരി വി.ജെ ലാലി, വർക്കിംഗ് പ്രസിഡന്റ് പി.ആർ സതീശൻ, വൈസ് പ്രസിഡന്റുമാരായ ലാലിച്ചൻ പള്ളിവാതുക്കൽ, കെ.ബി മോഹനൻ, സ്റ്റീഫൻസി ജോസഫ്, ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന് എന്നിവർ നേതൃത്വം നൽകി.