കോട്ടയം : ചേലക്കരയിലാണ് യഥാർത്ഥ രാഷ്ട്രീയ മത്സരം നടക്കുന്നതെന്നും എൽ.ഡി.എഫ് സർക്കാരിനെരായ ജനവികാരം അവിടെ പ്രതിഫലിക്കുമെന്ന യു.ഡി.എഫ് അവകാശവാദം പൊളിഞ്ഞെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ബി.ജെ.പി, യുഡിഎഫ് ബന്ധമാണ് ഉപതിരഞ്ഞെടുപ്പ് ഫലങ്ങളിൽ തെളിഞ്ഞത്. വർഗീയ വേർതിരിവിനുള്ള പരിശ്രമങ്ങളാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ഇരുവരും നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.