
കോട്ടയം: ഉപതിരഞ്ഞെടുപ്പിൽ വയനാട്, പാലക്കാട് നിയോജകമണ്ഡലങ്ങളിൽ യു.ഡി.എഫ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചതും ചേലക്കരയിൽ എൽ.ഡി.എഫ് ഭൂരിപക്ഷം കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ കുറഞ്ഞതും സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള തിരിച്ചടിയാണെന്ന് കെ.ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു. സർക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും തൊഴിൽ ഇല്ലായ്മയും വിലക്കയറ്റവും മൂലം ജീവിക്കാൻ ബുദ്ധിമുട്ടുന്ന സാധാരണ ജനങ്ങളുടെ വികാരമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. ഓരോ തിരഞ്ഞടുപ്പുകൾ കഴിയുംതോറും ജനപിന്തുണയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുറവ് മനസിലാക്കി തെറ്റായ നയങ്ങൾ തിരുത്താൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.