
തെള്ളകം : എസ്.എൻ.ഡി.പി യോഗം തിരുകേരളപുരം ശാഖയിലെ രവിവാരപാഠശാലയുടെ രണ്ടാമത് വാർഷികം ശാഖാ ഹാളിൽ നടന്നു. കോട്ടയം യൂണിയൻ ശ്രീനാരായണ ധർമ്മപഠന കേന്ദ്രം ഡയറക്ടർ എ.ബി പ്രസാദ്കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജിതേഷ് തമ്പി അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപിക ഷീലാ മോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു. വനിതാസംഘം പ്രസിഡന്റ് ശോഭന പ്രദീപ് ആശംസ പറഞ്ഞു. ശാഖാ സെക്രട്ടറി ശശിധരൻ സ്വാഗതവും, വനിതാസംഘം സെക്രട്ടറി നിജി മനോജ് നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും വിഭവസമൃദ്ധമായ സദ്യയും നടന്നു.