
പൊൻകുന്നം : കെ.എസ്.ആർ.ടി.സി പൊൻകുന്നം ഡിപ്പോയിൽ നിന്ന് കൂടുതൽ ദീർഘദൂര സർവീസുകൾ തുടങ്ങണമെന്ന് ഐ.എൻ.ടി.യു.സി യൂണിറ്റ് പൊതുയോഗം ആവശ്യപ്പെട്ടു. ദിനംപ്രതി നിരവധി യാത്രക്കാരാണ് ദൂരസ്ഥലങ്ങളിലേക്ക് പോകാൻ ഇവിടെയെത്തുന്നത്. ആവശ്യത്തിന് ബസില്ലാത്തതാണ് പ്രതിസന്ധി. ജില്ലാപ്രസിഡന്റ് കെ.എസ്.ജയരാജ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡന്റ് സേവ്യർ മൂലകുന്ന് ഉദ്ഘാടനം ചെയ്തു. പി.എസ്.സജി, പ്രദീപ്കുമാർ,സലിനി നാരായണൻ, പി.എസ്.അജേഷ് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.ടി.ബാബു (പ്രസിഡന്റ്), അജേഷ്‌കുമാർ (സെക്രട്ടറി), പി.പി.അൻസാരി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.