കുമരകം: കുമരകം നേച്ചർ ക്ലബിന്റെ പച്ചക്കറിക്കൃഷി വ്യാപനം പദ്ധതിയുടെ ഭാഗമായി വീട്ടമ്മമാർക്കായി പരിശീലനപരിപാടി സംഘടിപ്പിച്ചു. നേച്ചർ ക്ലബ്ബ് പ്രസിഡൻ്റ് എബ്രഹാം കെ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. കൃഷി വിജ്ഞാന കേന്ദ്രത്തിലെ പ്രൊഫ.സ്മിത രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ജേക്കബ്ബ് സി. കുസുമാലയം, ബിനു കെ.ജി, അലക്സ് ഇല്ലിച്ചുവട്ടിൽ എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി ടി.യു സുരേന്ദ്രൻ സ്വാഗതവും ട്രഷറാർ ജയൻ സി.പി. നന്ദിയും പറഞ്ഞു. തുടർന്ന് മാനുവൽ അലക്സ് ക്ലാസ് നയിച്ചു .ടി. യു. സുരേന്ദ്രൻ സംസാരിച്ചു. കനകാംഗി തമ്പി, ജേക്കബ്ബ് സി കുസുമാലയം, അലക്സ് ഇല്ലിച്ചുവട്ടിൽ കെ. ജി. ബിനു എന്നിവർ നേതൃത്വം നല്കി.