തൃക്കൊടിത്താനം: തൃക്കൊടിത്താനം ഗുരുഗുഹാനന്ദപുരം ക്ഷേത്രത്തിൽ സംയുക്ത കുടുംബയോഗവും ഗുരുദേവ പ്രഭാഷണവും ഗുരുദേവ പഠനക്ലാസും ക്ഷേത്രത്തിൽ നടന്നു. ക്ഷേത്രയോഗം പ്രസിഡന്റ് കെ.എൻ ഹരിക്കുട്ടൻ ഗുരുദേവ പഠനക്ലാസ് ഉദ്ഘാടനം ചെയ്തു. കോട്ടയം ഗുരുനാരായണ സേവാനികേതൻ പ്രീതിലാൽ ഗുരുദേവ പ്രഭാഷണം നടത്തി.