
കോട്ടയം: ദേശീയ ഫാർമസി വാരാഘോഷം സമാപന സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ.സി.പി വിജയൻ മുഖ്യാതിഥിയായി. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.അജിത്കുമാർ, ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ ജയകുമാർ, ഐ.പി.എ പ്രസിഡന്റ് ഡോ.പി.ജയശേഖർ, ഡോ.എം.ആർ പ്രദീപ്, ഡോ.കെ.രാധ എന്നിവർ പങ്കെടുത്തു. സെമിനാറിൽ ആൻജോ സണ്ണി, ഡോ.പി.ഐ സിബി, ഡോ. എം.ആർ പ്രദീപ്, ഡോ.എ.ജെ ചാക്കോ, ഡോ.പോൾ ജേക്കബ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.