ഇറുമ്പയം: എസ്.എൻ.ഡി.പി യോഗം 1801 ാം നമ്പർ ഇറുമ്പയം ശാഖയിലെ ടി.കെ മാധവൻ സ്മാരക കുടുംബയൂണിറ്റിന്റെ കുടുംബ പ്രാർത്ഥനയും പ്രഭാഷണവും ബിജു രാഘവൻ തെരുവക്കാലയുടെ വസതിയിൽ നടന്നു. നിർമല മോഹൻ പ്രഭാഷണം നിർവഹിച്ചു. ശാഖ പ്രസിഡന്റ് അനിൽകുമാർ, സെക്രട്ടറി കെ.കെ. സോമൻ, യൂണിറ്റ് കൺവീനർ രാജപ്പൻ തോട്ടുവായിൽ, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ശശി, വിജയൻ, പ്രകാശൻ, ഷിജോ, ശോഭ, രമ, സിന്ധു, സിമി, ഗീതു ബിജു,
വനിതാ സംഘം ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് ചെയർമാൻ ബിജു രാഘവൻ അധ്യക്ഷത വഹിച്ചു.