
ചങ്ങനാശേരി : ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ സൗജന്യ ഡയബറ്റിക് ക്യാമ്പ് ആരംഭിച്ചു. നഗരസഭ ചെയർപേഴ്‌സൺ കൃഷ്ണകുമാരി രാജശേഖരൻ ഉദ്ഘാടനം നിർവഹിച്ചു. 29 വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ക്യാമ്പ്. ഡോ.അരവിന്ദ് പ്രസാദ് നേതൃത്വം നൽകും. ക്യാമ്പിൽ നിന്ന് നിർദ്ദേശിക്കപ്പെടുന്നവർക്ക് ഡോ.ഷൈമ മാർക്കോസിന്റെ നേതൃത്വത്തിൽ സൗജന്യ ഡയബറ്റിക് റെറ്റിനോപ്പതി പരിശോധനയ്ക്കുള്ള സൗകര്യമുണ്ട്. കൺസൾട്ടേഷൻ സൗജന്യമാണ്. ലാബ് സേവനങ്ങൾക്കും റേഡിയോളജി സേവനങ്ങൾക്കും 25 ശതമാനം ഡിസ്‌കൗണ്ടുമുണ്ട്. രജിസ്റ്റർ ചെയ്യാൻ ഫോൺ: 0481 272 2100.