ration

കോട്ടയം : ജില്ലയിൽ ഇകെ.വൈ.സി മസ്റ്ററിംഗ് നടത്താൻ സാധിക്കാത്ത മുൻഗണന വിഭാഗം (എ.എ.വൈ, പി.എച്ച്.എച്ച്) റേഷൻ കാർഡിൽ ഉൾപ്പെട്ട അംഗങ്ങൾക്ക് 30 വരെ അവസരം. റേഷൻ കടകളിലോ ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളിലോ നേരിട്ടോ ഫോൺ മുഖേനയോ അറിയിച്ചാൽ മസ്റ്ററിംഗിന് നടപടി സ്വീകരിക്കും. കിടപ്പുരോഗികൾക്ക് വീട്ടിലെത്തി മസ്റ്ററിംഗ് നടത്താനുള്ള നടപടിയും സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. പൊതുവിഭാഗം റേഷൻ കാർഡുകൾ (വെള്ള, നീല) മുൻഗണനാവിഭാഗത്തിലേക്ക് (പിങ്ക്) മാറ്റുന്നതിന് ഡിസംബർ 12 വരെ ഓൺലൈനായി അപേക്ഷ നൽകാം.