
കോട്ടയം: വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിൽ കേന്ദ്രസർക്കാർ നടത്തുന്ന നിഷേധാത്മകമായ നിലപാട് മനുഷ്യത്വരഹിതമാണെന്ന് ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് സണ്ണി തോമസ്. ദുരന്തപ്രദേശം നേരിൽക്കണ്ട് ബോദ്ധ്യപ്പെട്ടിട്ടും സാങ്കേതികത്വം പറഞ്ഞ് സഹായധനം നിഷേധിക്കുനന കേന്ദ്രർ നിലപാടിനെതിരെ കോട്ടയം ഹെഡ് പോസ്റ്റോഫീസ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ. ബെന്നി കുര്യൻ, ജോർജ് മാത്യു, പീറ്റർ പന്തലാനി, റ്റി.എസ്. റഷീദ്, ജോസ് മടുക്കക്കുഴി, ജോൺ മാത്യു മൂലയിൽ, ബെന്നി സി ചീരഞ്ചിറ, ജോർജുകുട്ടി ഞള്ളാനി, കെ.ആർ. മനോജ്കുമാർ, റിജോ പാദുവ, പ്രിൻസ് തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.