logo

കോട്ടയം : കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 25ാമത് ചൈതന്യ കാർഷിക മേളയും സ്വാശ്രയസംഘ മഹോത്സവവും ഫെബ്രുവരി 2 മുതൽ 9 വരെ നടക്കും. തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിലാണ് കാർഷിക മഹോത്സവം. സിൽവർ ജൂബലി കാർഷിക മഹോത്സവത്തോടനുബന്ധിച്ച് കാർഷിക വിളപ്രദർശനം, വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ കാർഷിക കലാ മത്സരങ്ങൾ, സെമിനാറുകൾ, പ്രശ്‌നോത്തരികൾ, നാടക രാവുകൾ, കലാസന്ധ്യകൾ, സ്വാശ്രയസംഘ കലാവിരുന്നുകൾ, പൊതുമത്സരങ്ങൾ, പ്രദർശന വിപണന സ്റ്റാളുകൾ, അമ്യൂസ്‌മെന്റ് പാർക്ക്, പെറ്റ് ഷോ എന്നിവയുണ്ട്.