കോട്ടയം : ഭാരതീയ വ്യാപാരി വ്യവസായി സംഘം (ബി.വി.വി.എസ്) ജില്ലാ കാര്യാലയം പുളിമുട് ജംഗ്ഷനിലെ ഭാരത് ബിൽഡിംഗ്‌സിൽ പ്രവർത്തനം ആരംഭിക്കും. 28 ന് രാവിലെ 10.45 ന് സംസ്ഥാന പ്രസിഡന്റ് അജിത് കർത്താ ഉദ്ഘാടനം ചെയ്യും. ആർ.എസ്.എസ് കോട്ടയം വിഭാഗ് സംഘചാലക് പി.പി ഗോപി, ബി.വി.വി.എസ് സംസ്ഥാന രക്ഷാധികാരി വി.സദാശിവൻ, സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് വിനായക, ട്രഷറർ കെ.ബി ഹരികുമാർ, സംഘടനാ സെക്രട്ടറി വി.രവികുമാർ, ജോയിന്റ് സെക്രട്ടറി ഷീല നായർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് ശരത്ചന്ദ്രൻ മീനടം, ജില്ലാ ജനറൽ സെക്രട്ടറി ജയപ്രകാശ് തെക്കേടത്, ജില്ലാ ട്രഷറർ ബിജു പൊടിക്കളം എന്നിവർ അറിയിച്ചു.