
ഏറ്റുമാനൂർ: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. അതിരമ്പുഴ കന്നുകുളം ചൂരക്കുളം ക്രിസ്റ്റിൻ (27), പെരുമ്പായിക്കാട് മഠത്തിപ്പറമ്പിൽ അമീർ (32), കാണക്കാരി വെമ്പള്ളി നാരകത്താനംപടി പുത്തൻചിറ സെബിൻ (29) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം പേരൂർ ചെറുവാണ്ടൂർ ഭാഗത്താണ് സംഭവം. ബൈക്കിലും സ്‌കൂട്ടറിലും വരികയായിരുന്ന യുവാവിന്റെ സുഹൃത്തുക്കളെ ഇവർ മൂവരും ചേർന്ന് തടഞ്ഞുനിർത്തി മർദ്ദിച്ചത് യുവാവ് ചോദ്യം ചെയ്യ്തിരുന്നു. ഇതിലുള്ള വിരോധം മൂലം ഇവർ സംഘം ചേർന്ന് യുവാവിനെയും സുഹൃത്തുക്കളെയും ഹെൽമറ്റു കൊണ്ട് തലയ്ക്ക് അടിയ്ക്കുകയും മർദ്ദിക്കുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ എ.എസ് അൻസൽ, എസ്.ഐ അഖിൽദേവ്, എ.എസ്.ഐ വിനോദ്, സി.പി.ഒ മാരായ പ്രജിത്ത്, ഡെന്നി,അനീഷ്, സെയ്ഫുദ്ദീൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.