കോട്ടയം: മണിപ്പുഴ ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്. ചാന്നാനികാട് സ്വദേശി ഐശ്വര്യ (22) , നീലംപേരൂർ സ്വദേശി അനന്തു (28) എന്നിവരെ ഭാരത് ആശുപത്രിയിലും പാമ്പാടി സ്വദേശി ജെറിൻ (22) , എബിൻ (22) എന്നിവരെ പരിക്കുകളോടെ ജില്ലാ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടായിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.