chandy

കോട്ടയം : പുതുപ്പള്ളി മണ്ഡലത്തോട് സർക്കാർ തുടർന്നുവരുന്ന വൈരാഗ്യബുദ്ധിയുടെ ഉദാഹരണമാണ് പരിയാരം ഗവ.വെറ്ററിനറി ആശുപത്രിയിലെ അത്യാധുനിക ലാബും , ലാബ് ടെക്‌നീഷ്യനെയും വൈക്കം വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റിയുള്ള ഉത്തരവെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശ്രമഫലമായി രണ്ട് ഷിഫ്റ്റുകളിലായി 24 മണിക്കൂറും നന്നായി പ്രവർത്തിച്ചിരുന്ന ആശുപത്രിയാണിത്. കഴിഞ്ഞ മാസം സർക്കാർ കണക്കെടുപ്പു പ്രകാരം ജില്ലയിലെ ഏറ്റവും തിരക്കുള്ള രണ്ടാമത്തെ ആശുപത്രിയായി കണ്ടെത്തിയതും ഇതാണ്. ഇത്തരം നടപടികളോടും ധാർഷ്ട്യനിലപാടുകളോടും സന്ധിയില്ലാത്ത പ്രതിരോധം തീർക്കുമെന്നും അദ്ദേഹം അറിയിച്ചു.