
ഒരു മുള്ള് പുഞ്ചിരി... കേരള ഗവൺമെന്റിന്റെ വനിതാ ശിശു വികസന വകുപ്പ് സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾക്കും ലിംഗ വിവേചനങ്ങൾക്കും എതിരെ സംഘടിപ്പിക്കുന്ന ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ്റെ ഭാഗമായി കോട്ടയം തിരുനക്കരയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തോടനുബന്ധിച്ച് അംഗനവാടി ടീച്ചർമാർ അവതരിപ്പിച്ച കൈകൊട്ടിക്കളിക്കിടെ അധ്യാപികയുടെ കാലിൽ കയറിയ മുള്ള് എടുത്തു കളയുന്ന സഹ അധ്യാപിക.