medi

കോട്ടയം : ആശുപത്രികൾ, ലാബോറട്ടറികൾ, ഡയഗ്‌നോസ്റ്റിക് സെന്ററുകൾ, ദന്തചികിത്സാകേന്ദ്രങ്ങൾ തുടങ്ങി ക്ലിനിക്കൽ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപങ്ങളും ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, 2018 പ്രകാരം ഡിസംബർ 31നകം രജിസ്റ്റർ ചെയ്യണെമെന്ന് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. നിശ്ചിത തീയതിക്കകം അപേക്ഷിക്കുകയോ രജിസ്‌ട്രേഷൻ പൂർത്തിയാക്കുകയോ ചെയ്യാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കും. https://portal.clinicalestablishments.kerala.gov.in/എന്ന പോർട്ടലിലൂടെ ഓൺലൈനായാണ് രജിസ്റ്റർ ചെയ്യേണ്ടത്. 60 ദിവസത്തിനകം രജിസ്‌ട്രേഷൻ നടപടി പൂർത്തീകരിക്കാൻ കഴിയും.