
ബ്രഹ്മമംഗലം : കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും , പ്രതിരോധ മന്ത്രാലയവും സംയുക്തമായി നടത്തിയ സൈനിക മേധാവികളുടെ ദേശീയ തല ചർച്ചയിൽ ദേശീയോത്ഗ്രഥനം എന്ന വിഷയത്തിൽ പാനൽ മെമ്പറായി പങ്കെടുത്ത അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഇഷാൻ മേച്ചേരിയ്ക്ക് അനുമോദനം. കെ.പി.എം.എസ് 1281-ാം നമ്പർ ശാഖാ കുടുംബ സംഗമത്തിൽ വച്ച് സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.കൃഷ്ണകുമാർ മൊമന്റോ നൽകി. തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് എസ്.പുഷ്പകുമാർ ഷാൾ അണിയിച്ചു. ശാഖാ പ്രസിഡന്റ് രണദേവ് മണിയൻകുന്ന് അദ്ധ്യക്ഷത വഹിച്ചു. സി.എ.കേശവൻ, ജമീലഷാജു, മിനിസിബി, സനൽകുമാർ, എം.ടി.വിജയൻ തുടങ്ങിയവർ സംസാരിച്ചു.