sele

കോട്ടയം: സർക്കാർ ജീവനക്കാർക്കായി നടത്തുന്ന ജില്ലാ സിവിൽ സർവീസ് കായികമേളയുടെ ഭാഗമായി ഫുട്ബാൾ, ലോൺ ടെന്നീസ് എന്നിവയുടെ സെലക്ഷൻ ട്രയൽസ് 30 ന് നടക്കും. രാവിലെ 9.30ന് അതിരമ്പുഴ എം.ജി സർവകലാശാലാ നാച്യുറൽ ടർഫ് ഫുട്ബാൾ കോർട്ടിലാണ് ട്രയൽസ്. ആറു മാസത്തിലേറെ സർവീസുള്ള സ്ഥിരനിയമനം ലഭിച്ചവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ മേലധികാരി സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച എലിജിബിലിറ്റി ഫോറവും 200 രൂപ രജിസ്‌ട്രേഷൻ ഫീസും നാളെ വൈകിട്ട് അഞ്ചിനകം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നൽകണം. ഫോൺ: 0481 2563825, 8547575248.