
തിരുവാർപ്പ് : തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലാമേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഉദ്ഘാടനം ചെയ്തു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ മേനോൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സമിതി അദ്ധ്യക്ഷൻ സി.ടി.രാജേഷ് , പഞ്ചായത്ത് അംഗങ്ങളായ സുമേഷ്‌കുമാർ ,ജയ സജിമോൻ, അനീഷ് ഒ.എസ്, ഷൈനിമോൾ, സി.ഡി.പി.ഒ ആശാറാണി എന്നിവർ സംസാരിച്ചു. ഷീനാമോൾ പി.എസ് സ്വാഗതവും , റഹിയാനത്ത് നന്ദിയും പറഞ്ഞു. കലാ-കായിക മത്സരങ്ങളിൽ വിജയികളായവർക്കൊപ്പം കലോത്സവത്തിൽ പങ്കെടുത്ത എല്ലാവർക്കും ഉപഹാരങ്ങൾ നൽകി.