ങ്ങനാശേരി : ടൂറിസം സ്‌പോട്ടായ കളമ്പാട്ടുചിറയിൽ ശുചീകരണം ആരംഭിച്ചു. സാമൂഹ്യവിരുദ്ധർ ഇവിടെ മാലിന്യങ്ങൾ തള്ളുന്നത് പതിവായിരുന്നു. ഒൻപതാം വാർഡ് അംഗങ്ങളുടെ സഹകരണത്തോടെയാണ് ശുചീകരണം സാദ്ധ്യമാക്കിയത്. പഞ്ചായത്ത് മെമ്പർ ബി.ആർ മഞ്ജീഷ് ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി അംഗങ്ങളായ ടി.സി ലക്ഷ്മണൻ, സാബു കോയിപ്പള്ളി, വർഗീസ്, നിബു, ജ്യോതി, ചെല്ലമ്മ, സുജിത്ത് സുകുമാരൻ എന്നിവർ പങ്കെടുത്തു.