കുമരകം: കുമരകം കലാഭവന്റെ ആഭിമുഖ്യത്തിൽ കലാ സാംസ്ക്കാരിക കൂട്ടായ്മയുടെ ഭാഗമായി പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ ഒ.എൻ.വി കുറുപ്പിന് സ്നേഹാദരവ് മലയാണ്മയുടെ കാവ്യസൂര്യൻ പാട്ട്കുട്ടം സംഘടിപിച്ചു. സാംസ്ക്കാരിക പ്രവർത്തകൻ അഡ്വ.അംബരീഷ് ജി.വാസു ഉദ്ഘാടനം ചെയ്തു. കലാഭവൻ വൈസ് പ്രസിഡൻ്റ് പി.എസ് സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മേഘലാ ജോസഫ്, കലാഭവൻ ഭാരവാഹികളായ എസ്.ഡി പ്രേംജി, ജയരാജ് എസ്, അനിൽകുമാർ പി.കെ, ജഗദമ്മ മോഹനൻ, രാജി സാജൻ എന്നിവർ സംസാരിച്ചു. ഒ.എൻ.വി. രചിച്ച ഗാനങ്ങൾ 20-ൽപരം ഗായകർ പാട്ട്കുട്ടത്തിൽ ആലപിച്ചു.