പാലാ: ഡിസംബർ 19ന് ആരംഭിക്കുന്ന പാലാ രൂപത 42 ാമത് ബൈബിൾ കൺവെൻഷന്റെ പന്തൽ കാൽനാട്ടുകർമ്മം പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ.ജോസഫ് തടത്തിൽ, വികാരി ജനറാളന്മാരായ മോൺ.ജോസഫ് മലേപ്പറമ്പിൽ, മോൺ. ജോസഫ് കണിയോടിക്കൽ, പാലാ കത്തീഡ്രൽ വികാരി ഫാ.ജോസ് കാക്കല്ലിൽ, ളാലം പഴയപള്ളി വികാരി ഫാ.ജോസഫ് തടത്തിൽ, അരുണാപുരം പള്ളി വികാരി ഫാ.മാത്യു പുല്ലുകാലായിൽ, സെന്റ് തോമസ് കോളജ് പ്രിൻസിപ്പൽ ഡോ.സിബി ജയിംസ്, വൈസ് പ്രിൻസിപ്പൽ ഫാ.കുര്യാക്കോസ് കാപ്പിലിപറമ്പിൽ, ബർസാർ ഫാ.മാത്യു ആലപ്പാട്ടുമേടയിൽ, ഷാലോം പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ.ജോർജ്ജ് വർഗീസ് ഞാറക്കുന്നേൽ തുടങ്ങിയവർ പങ്കെടുത്തു. മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ഫാ. ആൽബിൻ പുതുപ്പറമ്പിൽ, ജോണിച്ചൻ കൊട്ടുകാപ്പള്ളി, ജോർജുകുട്ടി ഞാവള്ളിൽ, സണ്ണി പള്ളിവാതുക്കൽ, പോൾസൺ പൊരിയത്ത്, സെബാസ്റ്റിയൻ കുന്നത്ത്, ബൈജു ഇടമുളയിൽ, ഷിജി വെള്ളപ്ലാക്കൽ, സോഫി വൈപ്പന തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.