പാലാ: കേരളകൗമുദിയും എക്‌സൈസ് പാലാ സർക്കിൾ ഓഫീസും സംയുക്തമായി പാലാ മഹാത്മാഗാന്ധി മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ മദ്യമയക്കുമരുന്ന് വിപത്തിനെതിരെ സംഘടിപ്പിക്കുന്ന ബോധപൗർണ്ണമി സെമിനാർ ഇന്ന് നടക്കും.ഉച്ചയ്ക്ക് 2ന് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ പാലാ നഗരസഭാ ചെയർമാൻ ഷാജു വി.തുരുത്തൻ ഉദ്ഘാടനം ചെയ്യും. സ്‌കൂൾ പ്രിൻസിപ്പൽ റീനമോൾ എബ്രഹാം അധ്യക്ഷത വഹിക്കും. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് ആമുഖപ്രസംഗം നടത്തും. പാലാ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, എക്‌സൈസ് പാലാ സർക്കിൾ ഇൻസ്‌പെക്ടർ എം.കെ. പ്രസാദ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. പാലാ നഗരസഭാ കൗൺസിലർ ബിജി ജോജോ, അസി.സർക്കുലേഷൻ മാനേജർ സതീഷ് കെ, കേരളകൗമുദി റിപ്പോർട്ടർ സുനിൽ പാലാ തുടങ്ങിയവർ സംസാരിക്കും. സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി രാജൻ സെബാസ്റ്റ്യൻ സ്വാഗതവും കേരളകൗമുദി അസി.സർക്കുലേഷൻ മാനേജർ എ.ആർ.ലെനിൻമോൻ നന്ദിയും പറയും. പാലാ എക്‌സൈസ് സർക്കിൾ ഓഫീസിലെ അസി. ഇൻസ്‌പെക്ടർ ജോക്സി ജോസഫ് സെമിനാർ നയിക്കും. വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും വിവിധ സംശയങ്ങൾക്ക് അദ്ദേഹം മറുപടി പറയും.