പാലാ: സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്, റോവർ, റേഞ്ചർ, വിമുക്തി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ എന്റെ ഒപ്പ് എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. കൊട്ടാരമറ്റം ബസ്സ് ടെർമിനനിൽ നടന്ന പരിപാടി പാലാ മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ ഉദ്ഘാടനം ചെയ്തു. പാലാ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ജോക്സി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. എക്‌സൈസ് പ്രിവെന്റീവ് ഓഫീസർ ഷാനവാസ് ഒ.എ. പ്രോഗ്രാമിൽ സന്നിഹിതനായിരുന്നു. സ്‌കൂൾ പ്രിൻസിപ്പൽ റെജിമോൻ കെ മാത്യു സ്വാഗതം ആശംസിച്ചു. എൻ.എസ്.എസ് പ്രോഗ്രാം കോഡിനേറ്റർ അൽഫോൻസാ ജോസഫ്, റോവർവർ ലീഡർ നോബി ഡൊമിനിക്, റെയിഞ്ചർ ലീഡർ അനിറ്റാ അലക്സ്, വിമുക്തി ക്ലബ് കൺവീനർ റെജി മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.