
തലയോലപ്പറമ്പ് : പെട്ടെന്ന് ബ്രേക്കിട്ട കാറിന് പിന്നിൽ ലോറിയും, ബസും കൂട്ടിയിടിച്ച് ബസ് യാത്രികരായ നാല് പേർക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് 1 ഓടെ സിലോൺ കവല ജംഗ്ഷനിലായിരുന്നു അപകടം. സാരമായി പരിക്കേറ്റ തലയോലപ്പറമ്പ് ചരുവം കാലായിൽ ഗിരിജാകുമാരിയെ (54) മുട്ടുചിറയിലെ സ്വകാര്യാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് 45 മിനിട്ടോളം ഗതാഗതം തടസപ്പെട്ടു. തലയോലപ്പറമ്പ് എസ്.ഐ പി.എസ് സുധീരൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അഭിലാഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.