വൈക്കം: കേരള എൻ. ജി. ഒ യൂണിയൻ വൈക്കം ഏരിയ ജനറൽ ബോഡി സീതാറാം ഓഡി​റ്റോറിയത്തിൽ നടത്തി. ഏരിയ സെക്രട്ടറി റഫീഖ് പാണംപറമ്പിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ജീവനക്കാർക്ക് ലഭിക്കാനുള്ള ക്ഷാമബത്ത കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്നും, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കാനും സമ്മേളനം തീരുമാനിച്ചു. ഡിസംബർ 6ന് നടക്കുന്ന ജില്ലാ മാർച്ച് വിജയിപ്പിക്കണമെന്നും ജനറൽ ബോഡി ആഹ്വാനം ചെയ്തു. എൻ. ജി. ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയ​റ്റ് അംഗം വി.കെ ഉദയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈക്കം ഏരിയ പ്രസിഡന്റ് സരിതദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേ​റ്റ് അംഗങ്ങളായ എം.ജി ജയ്‌മോൻ, വി.കെ വിപിനൻ എന്നിവർ പ്രസംഗിച്ചു.