കഞ്ഞിരപ്പള്ളി : മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിലേക്ക് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 30 റോഡുകളുടെ 7.1 കോടിരൂപയുടെ റോഡ് പട്ടിക സമർപ്പിച്ചതായി ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു. കറുകച്ചാൽ പഞ്ചായത്തിലെ ചെറുമാക്കൽപടി കൊച്ചുകണ്ടം അഞ്ചാനി റോഡ് 15 ലക്ഷം, കൂത്രപ്പള്ളി പാലമറ്റം 30 ലക്ഷം, തൊമ്മച്ചേരി എൽ. പി. സ്‌കൂൾ മാക്കിയിൽ റോഡ് 15 ലക്ഷം, തറേപ്പടി വേട്ടമല റോഡ് 15 ലക്ഷം, കങ്ങഴ പഞ്ചായത്തിലെ പടനിലം പുതുവാക്കുന്ന് ചേറ്റേടം റോഡ് 30 ലക്ഷം, കാളച്ചന്ത പരുത്തിമൂട് റോഡ് 60 ലക്ഷം, കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ബ്‌ളോക്ക് ഓഫിസ് നെടുങ്ങാട്ട് വിഴിക്കത്തോട് 30 ലക്ഷം, തമ്പലക്കാട് വെളിയന്നൂർകര റോഡ് 15 ലക്ഷം, അഞ്ചാംമൈൽ മണങ്ങല്ലൂർ റോഡ് 25 ലക്ഷം, വിജയൻ കോളനി റോഡ് (കറിപ്ലാവ് അങ്കണവാടി വിജയൻ കോളനി) 15 ലക്ഷം, ചിറക്കടവ് പഞ്ചായത്തിലെ കുന്നേൽ ഗവ.എൽ പി സ്‌കൂൾ റോഡ് 25 ലക്ഷം, മുട്ടത്തേടത്ത് പടി കൂടല്ലൂർ പടി റോഡ് 15 ലക്ഷം, മനേകോട്ടേജ് വരകിൽ കോളനി റോഡ് 15 ലക്ഷം, മറ്റത്തിൽപടി പത്തൊമ്പതാംമൈൽ റോഡ് 30 ലക്ഷം, നെടുങ്കുന്നം പഞ്ചായത്തിലെ മഠത്തുംപടി - മുതിരമല റോഡ് 30 ലക്ഷം, നെടുമണ്ണി കടുന്താനം റോഡ് 35 ലക്ഷം, അണിയറ പനക്കവയൽ റോഡ് (കലുങ്ക് സഹിതം)15 ലക്ഷം, കൊച്ചോലി വീരൻമല ഇടത്തിനാട്ടുപടി റോഡ് 15 ലക്ഷം, മാന്തുരുത്തി നെടുങ്കുഴി റോഡ് 15 ലക്ഷം, പള്ളിക്കത്തോട് പഞ്ചായത്തിലെ പുത്തൻപുര കവല - പെരുമ്പാറ റോഡ് 15 ലക്ഷം, മണിമല പഞ്ചായത്തിലെ കറിക്കാട്ടൂർ - കരിമ്പൻമാക്കൽ പുലിക്കല്ല് റോഡ് 30 ലക്ഷം, മണിമല പള്ളിപ്പടി ചുഴികുന്നേൽ പടി നെല്ലിത്താനം റോഡ് 30 ലക്ഷം, വാഴൂർ പഞ്ചായത്തിലെ നെടുമാവ് കോളനി റോഡ് 25 ലക്ഷം, നെടുമാവ് അങ്ങാടിയിൽ പടി റോഡ് (കലുങ്ക്, സംരക്ഷണഭിത്തി ഉൾപ്പെടെ) 25 ലക്ഷം, ടി .പി. പുരം ശാസ്താംകാവ് റോഡ 35 ലക്ഷം, പനമ്പുന്ന പുത്തൻകവല വലിയതറ റോഡ് 25 ലക്ഷം, പത്തൊമ്പതാം മൈൽ കടപ്പൂര് 15 ലക്ഷം, താഴത്തുവടകര മുതുകുറ്റി റോഡ് 15 ലക്ഷം, മണിമല കുളത്തുങ്കൽ വെള്ളചിറവയൽ റോഡ് 15 ലക്ഷം, ഷാജി സദനം മുണ്ടോലിക്കടവ് ആനക്കല്ല് റോഡ് 35 ലക്ഷം എന്നിങ്ങനെ 30 റോഡുകളാണ് പദ്ധതിൽ ഉൾപ്പെടുത്തി സമർപ്പിച്ചിരിക്കുന്നത്. ധനവകുപ്പിന്റെ അന്തിമ അനുമതി ലഭിച്ചാൽ മറ്റ് നടപടികൾ പൂർത്തിയാക്കി ഡിസംബറിനകം ഭരണാനുമതി ലഭ്യമാക്കുന്നതിനും 2025 ഏപ്രിലിന് മുമ്പ് നിർമ്മാണം പൂർത്തീകരിക്കുന്നതിനുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.