കോട്ടയം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനുമായി ബന്ധപ്പെട്ടു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടപ്പാക്കേണ്ട അടിസ്ഥാനസൗകര്യ വികസനങ്ങൾ സംബന്ധിച്ചുള്ള ദ്വിദിന ശിൽപശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്തു.
തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർമാരായ ബിനു ജോൺ, എസ്. ജോസ്‌നമോൾ , ശുചിത്വ മിഷൻ സീനിയർ കൺസൾട്ടന്റ് ഷിജു ചന്ദ്രൻ, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ജി.അനീസ് എന്നിവർ പങ്കെടുത്തു. ഇന്ന് രാവിലെ കാഞ്ഞിരപ്പിള്ളി, ഈരാറ്റുപേട്ട, വാഴൂർ, വൈക്കം, ളാലം ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തു പ്രതിനിധികളും ഉച്ചകഴിഞ്ഞ് ഏറ്റുമാനൂർ, പള്ളം, മാടപ്പള്ളി, പാമ്പാടി, കടുത്തുരുത്തി, ഉഴവൂർ ബ്ലോക്കുകളിലെ പഞ്ചായത്ത് പ്രതിനിധികളും ശിൽപശാലയിൽ പങ്കെടുക്കും.