
കോട്ടയം : കേരള കോൺഗ്രസിന്റെ ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന വജ്രജൂബിലി ആഘോഷ പരിപാടികൾക്ക് ജില്ലയിൽ തുടക്കമായി. എക്സിക്യുട്ടീവ് ചെയർമാൻ അഡ്വ.മോൻസ് ജോസഫ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ കർഷകരോടുള്ള അവഗണനയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. റബർ വില വർദ്ധനവ് ആവശ്യപ്പെട്ട് ഡിസംബർ 5ന് പുതുപ്പള്ളി, 6ന് കോട്ടയം, കാഞ്ഞിരപ്പള്ളി, 7 ന് വൈക്കം, ഏറ്റുമാനൂർ, 9 ന് കടുത്തുരുത്തി, 10 ന് പൂഞ്ഞാർ, ചങ്ങനാശ്ശേരി, 11 ന് പാലാ എന്നിവിടങ്ങളിൽ ധർണ നടത്തും. ഡിസംബർ 14 ന് കോട്ടയത്ത് റബർ കർഷക സത്യഗ്രഹ സമരം ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.