കുമരകം : ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആശാരിശ്ശേരി, അട്ടിപ്പീടിക, ലക്ഷംവീട്, നാഷ്ണാന്ത്ര, ശ്രീകുമാരമംഗലംക്ഷേത്രത്തിന്റെ സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഫോഗിംഗ് നടത്തി. കുമരകം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്ത്വത്തിലായിരുന്നു പ്രവർത്തനം. കഴിഞ്ഞ മൂന്ന് വർഷമായി ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരുന്ന പ്രദേശങ്ങളായിരുന്നു ഇവ. കുമരകം സി.എച്ച്.സി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിജിത്ത്, ജെ.പി.എച്ച്.എൻ സിന്ധു എം.ടി, ആശാവർക്കർ എ.എൻ.പൊന്നമ്മ എന്നിവർ നേതൃത്വം നൽകി.