മരങ്ങാട്ടുപള്ളി : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) കടുത്തുരുത്തി നിയോജക മണ്ഡലം വാർഷിക സമ്മേളനം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സിറിയക് ഐസക് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ്. സലിം, ഡി.സി.സി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം, കടുത്തുരുത്തി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളി, മുൻ ബ്ലോക്ക് പ്രസിഡന്റ് വി.കെ. സുരേന്ദ്രൻ, മണ്ഡലം പ്രസിഡന്റ് മാർട്ടിൻ അഗസ്റ്റിൻ, കോൺഗ്രസ് നേതാക്കളായ കെ.വി. മാത്യു, മാത്തുകുട്ടി ജോർജ്, പ്രസീത കെ.വി. എന്നിവർ പ്രസംഗിച്ചു. എം.കെ.സനൽകുമാർ സ്വാഗതം പറഞ്ഞു. പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് പി.കെ. മണിലാൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. ഡി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ഇ.എൻ. ഹർഷകുമാർ, പി.വി. സുരേന്ദ്രൻ, എം.കെ. ശ്രീരാമചന്ദ്രൻ, ഗിരിജ ജോജി, കാളികാവ് ശശികുമാർ, ഫിലോമിന ജോസഫ്, സോമൻ കണ്ണംപുഞ്ചയിൽ, സാലിക്കുട്ടി സെബാസ്റ്റ്യൻ, ലീല അക്കരപ്പാടം, സുജാത രമണൻ, റ്റി.പി. ഗംഗ ദേവി തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി സിറിയക് ഐസക് (പ്രസിഡന്റ്), എം.കെ. സനൽകുമാർ (സെക്രട്ടറി), എം.യു. സൈമൺ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.