പാലാ : കേരള വെളുത്തേടത്ത് നായർ സമാജം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി രണ്ടിന് പാലായിൽ നടത്തുന്ന നാരീശക്തി സംഗമത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. പി.ശിവദാസ് (രക്ഷാധികാരി),ഇ.എസ്.രാധാകൃഷ്ണൻ (ചെയർമാൻ), വിമല വിനോദ് (വൈസ് ചെയർപേഴ്‌സൺ), ആശ ഗിരീഷ് (ജനറൽ കൺവീനർ) എന്നിവരാണ് ഭാരവാഹികൾ. മീനച്ചിൽ താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണസംഘം ഹാളിൽ നടന്ന യോഗത്തിൽ കെ.വി.എൻ. എസ് ജില്ലാ പ്രസിഡന്റ് പി.ശിവദാസ് അദ്ധ്യക്ഷനായി. ഇ.എസ്.രാധാകൃഷ്ണൻ, ആശ ഗിരീഷ്, ദീപ്തി സജീവ്, വിദ്യ റെജി, സുജാത വി.ടി, എം.ആർ.രവീന്ദ്രൻ, പി.എൻ.ശിവൻകുട്ടി, വാസുദേവൻ നായർ കോരുത്തോട് തുടങ്ങിയവർപ്രസംഗിച്ചു.