കോട്ടയം : വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കാണ് ജോസ് കെ.മാണിയും കൂട്ടരും റബർ വിഷയത്തിൽ ആദ്യം മാർച്ച് നടത്തേണ്ടതെന്ന് റബർ ബോർഡ് അംഗം എൻ.ഹരി പറഞ്ഞു. ഭരണ കാലാവധി ഏറെക്കുറെ പൂർത്തിയാകുമ്പോഴും കർഷകർക്ക് നൽകിയ പ്രകടന പത്രിക വാഗ്ദാനം ഇതുവരെയും പാലിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ഇത് മറച്ചുവയ്ക്കാൻ കേന്ദ്ര സർക്കാരിനെ പഴിചാരി രക്ഷപ്പെടാനാണ് മാണി ഗ്രൂപ്പിന്റെ ശ്രമം. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ റബർ കർഷകർക്കായി എന്തെങ്കിലും ചെയ്തുവെന്ന് വരുത്തി തീർക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.