ഇടമറ്റം: പുതുപ്പള്ളിൽ കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന വാർഷിക ഉത്സവവും , ആയില്യം പൂജയും 30 ന് നടക്കും. ചടങ്ങുകൾക്ക് തന്ത്രി കരുപ്പക്കാട്ടുമന നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 5.30 ന് മഹാഗണപതി ഹോമം, 6 മുതൽ ഭക്തിഗാനാമൃതം, 7.30ന് സർപ്പപൂജ, സർപ്പമൂട്ട്, പുഷ്പാഭിഷേകം, 8ന് പ്രസന്നപൂജ, ആയില്യംപൂജ, 9ന് കലശപൂജ, കലശാഭിഷേകം, ത്രികാല പൂജ, 10.30 ന് സർവ്വൈശ്വര്യ പൂജ, ഉച്ചകഴിഞ്ഞ് 2 ന് വാർഷിക പൊതുയോഗം, വൈകിട്ട് 6 ന് ഭഗവതിസേവ, ത്രികാല പൂജ.